പതിനൊന്ന് മാസമായി ശമ്പളമില്ല; ട്രാക്കോ കേബിൾ കമ്പനി ജീവനക്കാരൻ ആത്മഹത്യ ചെയ്തു. സംസ്ഥാന പൊതുമോഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാക്കനാട് കാളങ്ങാട് റോഡ് കൈരളി നഗർ പി. ഉണ്ണി (54) ആണ് മരിച്ചത്.പതിനൊന്ന് മാസമായി ശമ്പളം ലഭിച്ചിരുന്നില്ല. ഇതേതുടർന്ന് വിഷമത്തിലായിരുന്നു ഉണ്ണിയെന്ന് ബന്ധുക്കൾ പറഞ്ഞു.
ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമംമൂലമാണ് ഉണ്ണി ആത്മഹത്യ ചെയ്തതെന്നാണ് സഹപ്രവര്‍ത്തകരും പറഞ്ഞത്. കഴിഞ്ഞ ദിവസവും ഇദ്ദേഹം കമ്പനിയില്‍ ജോലിക്കെത്തിയിരുന്നു..
ട്രാക്കോ കേബിള്‍ കമ്പനിയുടെ സ്ഥലവും മറ്റും മറ്റൊരു സ്ഥാപനത്തിന് വില്‍ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. ഈ ചര്‍ച്ചകള്‍ പൂര്ണവിജയത്തിലെത്തുമെന്നും മികച്ച പാക്കേജ് ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു തൊഴിലാളികള്‍. എന്നാല്‍ വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ അങ്ങനെയൊരു പാക്കേജ് ഉണ്ടാകില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇതേ തുടര്‍ന്നുണ്ടായ മനോവിഷമവും ഉണ്ണിയെ ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകർ വ്യക്തമാക്കി.ഉണ്ണിയുടെ ആത്മഹത്യയെ തുടർന്ന് വ്യവസായ മന്ത്രി പി .രാജീവിനെതിരെ ശക്തമായ പ്രതിഷേധമാണ് തൊഴിലാളികളിൽ നിന്നും ഉയരുന്നത്.ട്രാക്കോ കേബിൾ കമ്പനി ജീവനക്കാർ വ്യവസായ മന്ത്രിയുടെ ചിത്രങ്ങൾ കത്തിച്ച് പ്രതിഷേധിച്ചു .പതിനൊന്ന് മാസമായി .ട്രാക്കോ കേബിളിൽ ശമ്പളം ലഭിച്ചിട്ടില്ലെന്ന് വ്യവസായ മന്ത്രിയും സ്ഥിതീകരിച്ചു .
Recent Comments