കോവിഡ് കാലഘട്ടത്തില്‍ ഏറ്റവും അധികം സ്വാധീനം കൈവരിച്ച മേഖലയാണ് ഒടിടി. ലോകമൊട്ടാകെ ഏറ്റവും കൂടുതല്‍ നിക്ഷേപങ്ങള്‍ ഈ മേഖലകളിലേയ്ക്ക് പുതുതായി വന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ ഒടിടി ഭീമന്മാരായ ആമസോണും നെറ്റ്ഫ്ളിക്സും അനുഷ്ക ശര്‍മയുടെ ക്ലീന്‍സ്ലേറ്റ് ഫിലിസ് പ്രൈവറ്റ് ലിമിറ്റഡുമായി 403 കോടിയുടെ കരാറുണ്ടാക്കിയിരിക്കുകയാണ്. അടുത്ത പതിനെട്ട് മാസങ്ങളില്‍ അനുഷ്ക നിര്‍മിക്കുന്ന വെബ് സീരീസ്, സിനിമ എന്നിവ റിലീസ് ചെയ്യാനാണ് കരാറുണ്ടാക്കിയിരിക്കുന്നത്. അനുഷ്കയുടെ സഹോദരനും ക്ലീന്‍സ്ലേറ്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനുമായ കര്‍ണേഷ് എസ് ശര്‍മയാണ് ഇത് സംബന്ധിച്ച വാര്‍ത്ത സ്ഥിരീകരിച്ചത്. എന്നാല്‍ വരുന്ന പ്രൊജക്ടുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.
403 കോടിയുടെ കരാറുണ്ടാക്കി നടി അനുഷ്ക ശര്‍മ്മ, ആമസോണും നെറ്റ്ഫ്ളിക്സുമായി സഹകരിക്കാന്‍ ഒരുങ്ങി താരം
