നെഹ്റു ട്രോഫി വള്ളംകളിയുടെ പശ്ചാത്തലത്തില്‍ 28 ന് ശനിയാഴ്ച ആലപ്പുഴ ജില്ലയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലാ കളക്ടര്‍. 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികര്‍ അറിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ രണ്ട് മണിക്കാണ് ഉദ്ഘാടനച്ചടങ്ങ്. സമ്മേളനത്തില്‍ മന്ത്രിമാര്‍, ജില്ലയിലെ എം.പിമാര്‍, എം.എല്‍.എ മാര്‍ തുടങ്ങിയവരും പങ്കെടുക്കും. ഒഗസ്റ്റ് 10 ന് നടത്തായിരുന്ന വള്ളംകളി വയനാട് ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സെപ്തംബര്‍ 28 ലേയ്ക്ക് മാറ്റുകയായിരുന്നു.
9 വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറി നെഹ്റു ട്രോഫിയില്‍ മാറ്റുരയ്ക്കുന്നത്. ചുണ്ടന് വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളുണ്ട്. ചുരുളന്‍-3, ഇരുട്ടുകുത്തി എ ഗ്രേഡ് 4, ഇരുട്ടുകുത്തി ബി ഗ്രേഡ് 16, ഇരുട്ടുകുത്തി സി ഗ്രേഡ് 14, വെപ്പ് ഗ്രേഡ് 7, വെപ്പ് ബി ഗ്രേഡ് 4, തെക്കനോടി തറ 3, തെക്കനോടി കെട്ട് 4 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.
വള്ളംകറിയുടെ പശ്ചാത്തലത്തില്‍ കര്‍ശനമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. സ്പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും കര്‍ശന നിയന്ത്രണം ഉറപ്പുവരുത്തിയിട്ടുണ്ട്. അഞ്ചു ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ വഴിയും ബാങ്ക് ഓഫ് ബറോഡ, എസ്.ബി.ഐ എന്നീ ബാങ്കുകളിലൂടെ ഓണ്‍ലൈനായും ടിക്കറ്റ് വില്‍പ്പന നടന്നുവരികയാണ്.
രാവിലെ 11 ന് മത്സരങ്ങള്‍ ആരംഭിക്കും. ആദ്യം ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് നടക്കുക. ഉച്ച കഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനുശേഷം ചുണ്ടന് വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കും. വൈകുന്നേരം 4 മണി മുതലാണ് ഫൈനല്‍ മത്സരങ്ങള്‍.
Recent Comments