ഇന്ന് പുന്നമടക്കായലില്‍ നെഹ്രുകപ്പ് വള്ളംകളി. ആരാണ് വെള്ളിക്കപ്പില്‍ മുത്തമിടുക എന്ന ആകാംക്ഷയിലാണ് നാടും നഗരവും. തൃശൂര്‍ പൂരം പോലെ പ്രധാനപ്പെട്ടതാണ് വള്ളംകളിയും. കുട്ടനാട്ടുകാരുടെ ജീവിതമാണ് വള്ളംകള്ളി എന്നാണ് പറയപ്പെടുന്നത്.
എല്ലാവര്‍ഷവും ആഗസ്റ്റ് രണ്ടാം ശനിയാഴ്ചയാണ് നെഹ്രുകപ്പ് വള്ളംകളി. ഇത്തവണ സെപ്റ്റംബര്‍ 28 നാണ് നടക്കുന്നത്. അതിനു കാരണം വയനാട്ടില്‍ നടന്ന ദുരന്തമാണ്. ദുരന്തത്തെ തുടര്‍ന്ന് വള്ളംകളി ഇത്തവണ ഇല്ലെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു. അതില്‍ ആലപ്പുഴക്കാര് അസ്വസ്ഥരായിരുന്നു. അത്തരം സന്ദര്‍ഭത്തിലാണ് ടൂറിസം മന്ത്രിയുടെ മണ്ഡലമായ ബേപ്പൂരില്‍ വള്ളംകള്ളി നടത്തുകയും സര്‍ക്കാര്‍ ഏതാണ്ട് രണ്ടരക്കോടി രൂപ നല്‍കുകയും ചെയ്തത്. അതോടെ ആലപ്പുഴക്കാര് പ്രതിഷേധിച്ചു .പ്രകടനം നടത്തി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഇടപെടലോടെയാണ് നെഹ്രുകപ്പ് വള്ളംകളി നടത്താന്‍ തീരുമാനിച്ചത് .ഇന്നു നടക്കുന്ന ജലോത്സവം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
എഴുപതാമത് നെഹ്റുട്രോഫി വള്ളം കളിയില്‍ 74 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഇതില്‍ 19 എണ്ണം ചുണ്ടന്‍വള്ളങ്ങളാണ്. ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍ രാവിലെ പത്തിന് തുടങ്ങി. ഫൈനല്‍ മത്സരം മാത്രമാണ് ഉച്ചകഴിഞ്ഞ് നടക്കുന്നത്.
ഹീറ്റിസില്‍ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്ക്കുക. അഞ്ച് ഹീറ്റ്സ് മത്സരങ്ങളായിട്ടാണ് ചുണ്ടന്‍വള്ളങ്ങളുടെ മത്സരക്രമം. ഹീറ്റ്സ് ഒന്നില്‍ പായിപ്പാടന് നമ്പര്‍ 2,ആലപ്പാടന്‍, ആയാപറമ്പ് പാണ്ടി, ആനാരി എന്നിവ മത്സരിക്കും. ഹീറ്റ്സ് രണ്ടില്‍ ശ്രീവിനായകന്‍, ചമ്പക്കുളം, സെന്റെ് ജോര്‍ജ്, ജവഹര്‍ തായങ്കരി എന്നിവ മാറ്റുരയ്ക്കും.
ഹീറ്റ്സ് മൂന്നില്‍ ചെറുതന ചുണ്ടന്, തലവടി ചുണ്ടന്, സെന്റ് പയസ് ടെന്ത്, പായിപ്പാടന് എന്നിവയും ഹീറ്റ്സ് നാലില്‍ നിരണം ചുണ്ടന്, വീയപുരം, നടുഭാഗം, കരുവാറ്റ എന്നിവരും മാറ്റുരയ്ക്കും. ഹീറ്റ്സ് അഞ്ചില്‍ വലിയദിവാന്‍ജി, മേല്‍പ്പാടം, കാരിച്ചാല്‍ എന്നിവരും മത്സരിക്കും.
തുടര്‍ച്ചയായി അഞ്ച് വര്‍ഷമായി ഉയര്‍ത്തുന്ന കപ്പ് വിട്ടുകൊടുക്കാതിരിക്കാനുള്ള മരണപോരാട്ടത്തിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്(പിബിസി). ഏറ്റവും കുടുതല്‍ പ്രാവശ്യം നെഹ്റുട്രോഫിയില്‍ മുത്തമിട്ട് കാരിച്ചാല്‍ ചുണ്ടനിലാണ് പിബിസി ഇക്കുറി മത്സരത്തിനിറങ്ങുന്നത്. വിജയിച്ചാല്‍ കാരിച്ചാല്‍ ചുണ്ടന് പതിനാറമത്തെ നെഹ്റുട്രോഫിയായിരിക്കും ഇത്.
കൈവിട്ടുപോയ പ്രതാപം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ് യുണെറ്റഡ് ബോട്ട് ക്ലബ്. നെഹ്റു ട്രോഫി ഏറ്റവും കുടുതല്‍ പ്രാവശ്യം നേടിയ ക്ലബായ യുബിസി ഇക്കുറി തലവടി ചുണ്ടനിലാണ് മാറ്റുരയ്ക്കുന്നത്. കുമരകം ബോട്ട് ക്ലബ്, കുമരകം ടൗണ്‍ ബ്ലോട്ട് ക്ലബ്, വില്ലേജ് ബോട്ട് ക്ലബ്, ജീസസ് ബോട്ട് ക്ലബ്, നിരണം ബോട്ട് ക്ലബ് അടക്കം പ്രമുഖ തൊഴച്ചില്‍ ക്ലബുകള്‍ വിവിധ ചുണ്ടന് വള്ളങ്ങളില്‍ മത്സരത്തിന് മാറ്റുരയ്ക്കുന്നുണ്ട്.
ദുരദര്ശന് നെഹ്റുട്രോഫി മത്സരം തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. നെഹ്റു ട്രോഫി ബ്ലോട്ട് ക്ലബിന്റെ ഔദോഗിക ഫെയ്സ് ബുക്ക്, യുട്യൂബ് ചാനല്‍ വഴിയും മത്സരം തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.
കൃത്യം രണ്ടുമണിക്ക് തന്നെ ചുണ്ടന് വള്ളങ്ങളുടെ മത്സരം ആരംഭിക്കുമെന്ന് ആലപ്പുള കലക്ടര്‍ പറഞ്ഞു. വൈകിട്ട് 5.30 ന് പൂര്‍ത്തിയാകും. ട്രാക്കിന്റെയും പവലിയന്റെയും പ്രവര്‍ത്തികളും പൂര്‍ത്തിയായി. വി.വി.ഐ.പി., വി.ഐ.പി. പവലിയന്, പ്ലാറ്റിനം കോര്‍ണര്‍, ടൂറിസ്റ്റ് ഗോള്‍ഡ്, റോസ് പവലിയന് എന്നിങ്ങനെ പവലിയനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
മത്സരത്തിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ സ്റ്റാര്‍ട്ടിങ് പോയിന്റിലും ഫിനിഷിംഗ് പോയിന്റിലും ഒരുക്കിയിട്ടുണ്ട്. മത്സരം ആരംഭിക്കുമ്പോള്‍ വെടിപൊട്ടല്‍ ശബ്ദത്തോടൊപ്പം റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് സ്റ്റാര്‍ട്ടിങ് പോയിന്റിലെ നാല് വള്ളങ്ങള്‍ ഒരേ സമയം റിലീസ് ചെയ്യും. ഇതേസമയം തന്നെ വള്ളങ്ങള്‍ ഫിനിഷ് ചെയ്യാന്‍ എടുക്കുന്ന സമയം ആരംഭിക്കും. ഫിനിഷിംഗ് പോയിന്റില്‍ ഓരോ ട്രാക്കിലും സ്ഥാപിച്ചിട്ടുള്ള ഇന്‍ഫ്രാറെഡ് രശ്മികള്‍ ഉപയോഗിച്ച് വള്ളങ്ങള്‍ ഫിനിഷ് ചെയ്യുന്ന സമയം കൃത്യമായി രേഖപ്പെടുത്തും.
നെഹ്റു ട്രോഫി വള്ളംകളി മത്സരം പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരം കണക്കിലെടുത്ത് ആലപ്പുഴ നഗരത്തില്‍ ജില്ലാ ഭരണകൂടം രാവിലെ മുതല്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Recent Comments