Site icon Canchannels

വാശി പൂര്‍ത്തിയായി

ഇടയ്ക്ക് കോവിഡ് ചതിച്ചെങ്കിലും ‘വാശി’ വാശിയോടെ പൂര്‍ത്തിയാക്കി. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംവിധായകന്‍ വിഷ്ണു ജി. രാഘവ് ഷൂട്ടിംഗിന് പാക്കപ്പ് പറഞ്ഞത്. കേക്ക് മുറിച്ച് ചെറിയൊരാഘോഷവും ഉണ്ടായിരുന്നു.

ഒറ്റ ഷെഡ്യൂളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. അപ്പോഴാണ് കോവിഡിന്റെ രൂപത്തില്‍ തടസ്സങ്ങളെത്തിയത്. കീര്‍ത്തി സുരേഷിനാണ് ആദ്യം കോവിഡ് പിടിപെട്ടത്. തൊട്ടുപിന്നാലെ ടൊവിനോയ്ക്കും കോവിഡ് പോസിറ്റീവായി സെറ്റിലെ വേറെയും ചിലര്‍ക്ക് കോവിഡ് പിടിപെട്ടിരുന്നു. അതുകൊണ്ടുമാത്രം ഇടയ്ക്ക് കുറച്ച് ദിവസത്തേയ്ക്ക് ഷൂട്ടിംഗ് നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. എങ്കിലും പ്രതീക്ഷിച്ചതിനും രണ്ടു ദിവസം മാത്രമേ അധികം എടുത്തുള്ളൂ.

ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ്, ബൈജു, നന്ദു, ഡോ. റോണി, സുരേഷ്‌കുമാര്‍, കോട്ടയം രമേഷ്, വനിത, ശ്രീലക്ഷ്മി, മായാ വിശ്വനാഥ് തുടങ്ങിയവരാണ് താരനിരയിലുണ്ടായിരുന്നത്.

രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ്‌കുമാര്‍ നിര്‍മ്മിച്ച ചിത്രമാണ് വാശി.

Exit mobile version