ടി. പദ്മനാഭന്റെ വിഖ്യാത കൃതി ‘പ്രകാശം പരത്തുന്ന പെണ്‍കുട്ടി’യെ ആധാരമാക്കി ജയരാജ് സംവിധാനം ചെയ്ത ചലച്ചിത്രം പുനെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ സിനിമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി 2 മുതല്‍ 9 വരെയാണ് മേള. പ്രശസ്ത നടിയും ടിവി അവതാരകയുമായ മീനാക്ഷിയും പുതുമുഖ നടന്‍ അല്‍വിനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആല്‍വിന്‍ ആന്റണി, മനു പദ്മനാഭന്‍ നായര്‍, ബിജു തോരണതേല്‍, ജയചന്ദ്രന്‍ കല്ലാടത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജയരാജ് ചിത്രങ്ങളിലൂടെ രണ്ടു തവണ ദേശീയ അവാര്‍ഡ് നേടിയ നിഖില്‍ എസ്. പ്രവീണാണ് ഛായഗ്രാഹകന്‍.
MOLLYWOOD IN 68th NATIONAL FILM AWARD
Recent Comments