Cinema

’83’ സിനിമയുടെ ടീസര്‍ പുറത്ത്, ‘ഇന്ത്യയിലെ എക്കാലത്തെയും മികച്ച കായിക ക്യാമ്പയിന്‍’ എന്ന് പൃഥ്വിരാജ്

1983 ലെ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ടീം നേടിയ ചരിത്ര വിജയം പ്രമേയമാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ’83’ന്റെ ടീസര്‍ പുറത്തിറങ്ങി.
ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ദേവായി വേഷമിടുന്നത് ബോളിവുഡ് താരം രണ്‍വീര്‍ സിങാണ്. ചിത്രം ഡിസംബര്‍ 24 ന് തിയേറ്ററുകളിലെത്തും. നടന്‍ പൃഥ്വിരാജ് ട്വിറ്ററിലൂടെ ചിത്രത്തിന്റെ ടീസര്‍ പങ്കുവെച്ചിട്ടുണ്ട്.

‘ഇന്ത്യയിലെ എക്കാലത്തെയും മികച്ച കായിക ക്യാമ്പയിന് പിന്നിലെ കഥ അവതരിപ്പിക്കുന്നതില്‍ അഭിമാനിക്കുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം ഡിസംബര്‍ 24ന് തിയേറ്ററിലെത്തും. ട്രെയ്ലര്‍ നവംബര്‍ 30ന് പുറത്തിറങ്ങും.’ ടീസര്‍ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചു.

ദീപിക പദുകോണ്‍ ആണ് നായിക. പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്‍, ജതിന്‍ സര്‍ന തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍.

നേരത്തെ പുറത്തുവിട്ട രണ്‍വീറിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധനേടിരുന്നു. നടരാജ് എന്നാണ് സിനിമയില്‍ രണ്‍വീറിന്റെ പേര്. ലോകകപ്പില്‍ കപില്‍ ദേവ് കളിച്ചിട്ടുളള പ്രത്യേകതരം പുള്‍ ഷോട്ടിനെ നടരാജ് ഷോട്ട് എന്നാണ് അറിയപ്പെട്ടിരുന്നത്.

webAdminCanhelp

Share
Published by
webAdminCanhelp

Recent Posts

‘രണ്ട്’ ഫെബ്രുവരി 4 ന് ആമസോണ്‍ പ്രൈമില്‍

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാക്കി സുജിത് ലാല്‍ സംവിധാനം ചെയ്ത ചിത്രമാണ് രണ്ട്. ബിനുലാല്‍ ഉണ്ണി കഥയും തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ച…

8 hours ago

403 കോടിയുടെ കരാറുണ്ടാക്കി നടി അനുഷ്‌ക ശര്‍മ്മ, ആമസോണും നെറ്റ്ഫ്‌ളിക്‌സുമായി സഹകരിക്കാന്‍ ഒരുങ്ങി താരം

കോവിഡ് കാലഘട്ടത്തില്‍ ഏറ്റവും അധികം സ്വാധീനം കൈവരിച്ച മേഖലയാണ് ഒടിടി. ലോകമൊട്ടാകെ ഏറ്റവും കൂടുതല്‍ നിക്ഷേപങ്ങള്‍ ഈ മേഖലകളിലേയ്ക്ക് പുതുതായി…

11 hours ago

പൊട്ടിച്ചിരിപ്പിക്കാന്‍ ‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍’ 28ന് എത്തില്ല, കോവിഡ് കാരണം ചിത്രത്തിന്റെ റിലീസ് മാറ്റുന്നു എന്ന് ദുല്‍ഖര്‍ സല്‍മാന്‍

ഒരിടവേളക്ക് ശേഷം സൈജു കുറുപ്പ് ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രമാണ് 'ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍'. നര്‍മ്മ സമ്പന്നമായി കഥ പറയുന്ന ചിത്രത്തിന്റെ…

12 hours ago

‘രണ്ട്’ എന്ന സിനിമയുടെ കഥ എന്റേത്. കഥാമോഷണത്തിന് എതിരെ പരാതിയുമായി ഡോ. ബിനിരാജ്

ദേവികുളം വെറ്ററിനറി ഹോസ്പിറ്റലിലെ ഡോക്ടറാണ് ബിനിരാജ്. വെഞ്ഞാറമ്മൂട് സ്വദേശിയാണ്. അടുത്തിടെ റിലീസിനെത്തിയ രണ്ട് എന്ന ചിത്രത്തിന്റെ കഥ തന്റേതാണെന്ന് അവകാശപ്പെട്ടുകൊണ്ട്…

14 hours ago

യുവസംവിധായകന്‍ ചന്ദ്രന്‍ നരീക്കോട് ഒരുക്കിയ ‘സ്റ്റേറ്റ്ബസ്’ പൂര്‍ത്തിയായി

സന്തോഷ് കീഴാറ്റൂരിനെയും വിജിലേഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ചന്ദ്രന്‍ നരീക്കോട് സംവിധാനം ചെയ്ത പുതിയ ചിത്രം 'സ്റ്റേറ്റ്ബസ്' റിലീസിനൊരുങ്ങി. താമസിയാതെ ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തും.…

1 day ago

ദ്വന്ത വ്യക്തിത്വത്തിന്റെ ഇമോഷണല്‍ ത്രില്ലര്‍ – രണ്ടാം മുഖം. പോസ്റ്റര്‍ പുറത്തിറക്കി താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും.

യു കമ്പനിയും കണ്ടാ ഫിലിംസിന്റെയും ബാനറില്‍ കെടി രാജീവ്, കെ ശ്രീവര്‍മ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് കൃഷ്ണജിത് എസ്. വിജയന്‍…

1 day ago