CAN EXCLUSIVE

‘മോഹന്‍ലാല്‍ എന്നെ കളിയാക്കി പകരം ഞാന്‍ പ്രണവിനെ കരയിച്ചു’ – മേജര്‍ രവി

സിനിമയിലേയ്ക്ക് വരുവാന്‍ കാരണം മോഹന്‍ലാലിനോടുള്ള കടുത്ത ഇഷ്ടമായിരുന്നു. അതിന് വഴിയൊരുക്കിയത് 1988ല്‍ പ്രിയന്‍സാര്‍ സംവിധാനം ചെയ്ത ‘ചിത്രം’ എന്ന സിനിമയാണ്. അതില്‍ മോഹന്‍ലാല്‍ സോമന്‍ ചേട്ടനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്, ‘എന്നെ കൊല്ലാതിരിക്കാന്‍ പറ്റുമോ’. ആ ഒരൊറ്റ ഡയലോഗ് എന്നെ വല്ലാതെ സ്വാധീനിച്ചു. ട്രിവാന്‍ഡ്രം അജന്ത തിയേറ്ററിലായിരുന്നു ഞാനാ സിനിമ കണ്ടത്. പിന്നീട് ലീവിന് ശേഷം തിരികെപ്പോയി. അതുകഴിഞ്ഞ് നാട്ടില്‍ എത്തുന്നത് 6 മാസത്തിന് ശേഷമാണ്. അപ്പോഴും അജന്തതിയേറ്ററില്‍ ‘ചിത്രം’ കളിക്കുന്നുണ്ടായിരുന്നു. പിന്നീട് പലതവണ ആ സിനിമ കണ്ടു. അതിനുശേഷമാണ് മോഹന്‍ലാലിനെ ഒന്ന് കാണണം, സംസാരിക്കണം, പറ്റുമെങ്കില്‍ ഒന്ന് കെട്ടിപ്പിടിച്ച് ഒരുമ്മകൊടുക്കണം എന്നൊക്കെ ആഗ്രഹിച്ചത്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നൈ എയര്‍പോര്‍ട്ടില്‍ ഭാര്യ അനിതയെ സ്വീകരിക്കാന്‍ പോയപ്പോഴാണ് ആ സംഭവം അരങ്ങേറുന്നത്. ഞങ്ങള്‍ കമാന്‍ഡോസിന് എയര്‍പോര്‍ട്ടിനുള്ളില്‍ പ്രവേശിക്കാനുള്ള അധികാരമുണ്ട്. എന്റെ അരയില്‍ രണ്ട് തോക്കുകളുണ്ട്. എംപി 5 മെഷീന്‍ഗണ്ണും പിടിച്ച് രണ്ട് കമാന്‍ഡോസും ഒപ്പമുണ്ട്. അപ്പോഴാണ് എസ്‌കലേറ്ററിലൂടെ ഒരാള്‍ താഴേയ്ക്ക് വരുന്നത്. അത് മോഹന്‍ലാലായിരുന്നു. അയാള്‍ എന്നെ തുറിച്ചു നോക്കികൊണ്ടിരിക്കുന്നു. ഒരുപക്ഷെ സിവില്‍ ഡ്രസ്സില്‍ ആയുധധാരികളായ പട്ടാളക്കാരെ കണ്ടതിന്റെ അമ്പരപ്പാകാം. കൂടെ ഭാര്യ സുചിത്ര, അവരുടെ കൈയില്‍ മകന്‍ അപ്പുവും (പ്രണവ്). ഇറങ്ങിവന്ന ലാലിനോട് ജാടകളയാതെ ഞാന്‍ ‘ഹലോ’ പറഞ്ഞു. ഷേക്ക്ഹാന്‍ഡും കൊടുത്തു. ലാല്‍ ചിരിച്ചുകൊണ്ട് തിരിച്ചും ഷേക്ക്ഹാന്‍ഡ് തന്നു. എന്റെ ജാടയും മസിലുപിടുത്തവും കാരണം കൂടുതലൊന്നും സംസാരിക്കാന്‍ പോയില്ല. ഒരുപക്ഷേ സംസാരിച്ചാല്‍ ഇഷ്ടപ്പെടുമോ എന്ന ആശങ്കയുമുണ്ടായിരുന്നു.

1994. ഞാന്‍ പോര്‍ട്ട്‌ബ്ലെയറില്‍ ആയിരുന്ന സമയം. അവിടെയായിരുന്നു അന്ന് കാലാപാനിയുടെ ഷൂട്ട്. അവിടെ വച്ചാണ് ലാലിന്റെ ഭാര്യാസഹോദരന്‍ സുരേഷ്ബാലാജിയെ പരിചയപ്പെടുന്നത്. അദ്ദേഹം മുഖേനയാണ് ലാലിനെ പരിചയപ്പെടാന്‍ ഇടയായത്. ഒരു വൈകുന്നേരം ഞങ്ങള്‍ ലാലിന്റെ ഗസ്റ്റ് ഹൗ്‌സില്‍ ഒരുമിച്ചുകൂടി. അവിടെവച്ചാണ് സന്തോഷ്ശിവന്‍, പ്രിയദര്‍ശന്‍, പ്രഭു തുടങ്ങിയവരൊക്കെ പരിചയപ്പെടുന്നത്. അതൊരു ആഘോഷംതന്നെയിരുന്നു. അവിടെ വച്ച് ലാലെന്നെ കളിയാക്കുന്നു, തമാശ പറയുന്നു, കെട്ടിപ്പിടിക്കുന്നു. സ്വപ്നതുല്യമായിരുന്നു ആ നിമിഷങ്ങള്‍. ഒടുക്കം എനിക്ക് പോകേണ്ടസമയമായി. ഞാന്‍ ലാലിനോട് ‘പോയിട്ട് വരാം’ എന്ന് പറഞ്ഞു. അപ്പോള്‍ ലാല്‍ പറഞ്ഞു ‘നാളെ കാലത്ത് നാല് മണിക്ക് ഷൂട്ടിംഗ് ലൊക്കേഷനില്‍ കണ്ടേക്കണം’. എനിക്ക് ഡ്യൂട്ടിയുണ്ട് എന്ന് പറഞ്ഞപ്പോള്‍ ലാല്‍ ഒന്നുകൂടി നിര്‍ബ്ബന്ധിച്ചു. അന്നുതൊട്ടിന്നോളം ആ സൗഹൃദം വളര്‍ന്നിട്ടേയുള്ളൂ.

പിന്നീട് വര്‍ഷങ്ങള്‍ കടന്നുപോയി. പ്രിയേട്ടന്റെ അസിസ്റ്റന്റായി ജോലിചെയ്തു. ഒരുനിമിത്തംപോലെയായിരുന്നു അപ്പു എന്റെ ആദ്യസിനിമയായ പുനര്‍ജനിയില്‍ അഭിനയിപ്പിക്കുന്നത്. കഥാകൃത്ത് രാജേഷ് അയ്മനക്കരയുടെ നിര്‍ദ്ദേശമായിരുന്നു അത്. അന്ന് കുട്ടിയായിരുന്ന അപ്പുവിനോട് ഞാനാണ് കഥപറഞ്ഞു കൊടുത്തത്, കൂടെ സുചിയും (സുചിത്ര മോഹന്‍ലാല്‍) ഉണ്ടായിരുന്നു. ഗ്രാമീണപശ്ചാത്തലത്തില്‍ നടക്കുന്ന കഥ ഷൂട്ട്‌ചെയ്തത് പട്ടാമ്പിയിലായിരുന്നു. ഞാനും എന്റെ കുടുംബവും അപ്പുവിനെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരികയായിരുന്നു. എന്റെ വീട്ടിലാണ് അപ്പു താമസിച്ചത്.

പടത്തില്‍ അപ്പുവിന്റെ ഒരു നിര്‍ണായക രംഗമുണ്ട്. അമ്മ മരിച്ചുകഴിഞ്ഞു ചിതയ്ക്കരികില്‍ വരുന്ന രംഗമാണ്. അവനെ ആ ഇമോഷനിലേയ്ക്ക് എത്തിക്കാന്‍വേണ്ടി ഞാന്‍ ഇങ്ങനെ പറഞ്ഞു. ‘നീ സുചിയെ കാണാനാണ് വരുന്നത്. അമ്മയാണ് ഈ കിടക്കുന്നത്.’ ഇത് പറഞ്ഞു തീര്‍ന്നതും അവന്‍ തേങ്ങി കരയാന്‍ തുടങ്ങി. ഒരു തുള്ളി ഗ്ലിസറിനിടാതെ അവന്‍ കരഞ്ഞു. എന്റെയുള്ളിലെ സംവിധായകന്റെ സ്വാര്‍ത്ഥതയായിരുന്നു അവനോട് അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്. അതുകൊണ്ട് ആ രംഗം മെച്ചമായി. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും അപ്പുവിന് കിട്ടി.

ഷെരുണ്‍ തോമസ്

അഭിമുഖത്തിന്റെ വീഡിയോ കാണാം:

webAdminCanhelp

Share
Published by
webAdminCanhelp

Recent Posts

‘രണ്ട്’ ഫെബ്രുവരി 4 ന് ആമസോണ്‍ പ്രൈമില്‍

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാക്കി സുജിത് ലാല്‍ സംവിധാനം ചെയ്ത ചിത്രമാണ് രണ്ട്. ബിനുലാല്‍ ഉണ്ണി കഥയും തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ച…

7 hours ago

403 കോടിയുടെ കരാറുണ്ടാക്കി നടി അനുഷ്‌ക ശര്‍മ്മ, ആമസോണും നെറ്റ്ഫ്‌ളിക്‌സുമായി സഹകരിക്കാന്‍ ഒരുങ്ങി താരം

കോവിഡ് കാലഘട്ടത്തില്‍ ഏറ്റവും അധികം സ്വാധീനം കൈവരിച്ച മേഖലയാണ് ഒടിടി. ലോകമൊട്ടാകെ ഏറ്റവും കൂടുതല്‍ നിക്ഷേപങ്ങള്‍ ഈ മേഖലകളിലേയ്ക്ക് പുതുതായി…

11 hours ago

പൊട്ടിച്ചിരിപ്പിക്കാന്‍ ‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍’ 28ന് എത്തില്ല, കോവിഡ് കാരണം ചിത്രത്തിന്റെ റിലീസ് മാറ്റുന്നു എന്ന് ദുല്‍ഖര്‍ സല്‍മാന്‍

ഒരിടവേളക്ക് ശേഷം സൈജു കുറുപ്പ് ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രമാണ് 'ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍'. നര്‍മ്മ സമ്പന്നമായി കഥ പറയുന്ന ചിത്രത്തിന്റെ…

12 hours ago

‘രണ്ട്’ എന്ന സിനിമയുടെ കഥ എന്റേത്. കഥാമോഷണത്തിന് എതിരെ പരാതിയുമായി ഡോ. ബിനിരാജ്

ദേവികുളം വെറ്ററിനറി ഹോസ്പിറ്റലിലെ ഡോക്ടറാണ് ബിനിരാജ്. വെഞ്ഞാറമ്മൂട് സ്വദേശിയാണ്. അടുത്തിടെ റിലീസിനെത്തിയ രണ്ട് എന്ന ചിത്രത്തിന്റെ കഥ തന്റേതാണെന്ന് അവകാശപ്പെട്ടുകൊണ്ട്…

14 hours ago

യുവസംവിധായകന്‍ ചന്ദ്രന്‍ നരീക്കോട് ഒരുക്കിയ ‘സ്റ്റേറ്റ്ബസ്’ പൂര്‍ത്തിയായി

സന്തോഷ് കീഴാറ്റൂരിനെയും വിജിലേഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ചന്ദ്രന്‍ നരീക്കോട് സംവിധാനം ചെയ്ത പുതിയ ചിത്രം 'സ്റ്റേറ്റ്ബസ്' റിലീസിനൊരുങ്ങി. താമസിയാതെ ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തും.…

1 day ago

ദ്വന്ത വ്യക്തിത്വത്തിന്റെ ഇമോഷണല്‍ ത്രില്ലര്‍ – രണ്ടാം മുഖം. പോസ്റ്റര്‍ പുറത്തിറക്കി താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും.

യു കമ്പനിയും കണ്ടാ ഫിലിംസിന്റെയും ബാനറില്‍ കെടി രാജീവ്, കെ ശ്രീവര്‍മ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് കൃഷ്ണജിത് എസ്. വിജയന്‍…

1 day ago