മലയാളത്തിലെ രണ്ട് പ്രബല നിര്‍മ്മാണ കമ്പനികള്‍ ഒരുമിക്കുന്നു. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിലെ നായകന് ഉണ്ണിമുകുന്ദനാണ്. പ്രശസ്ത സംവിധായകന് ശശി ശങ്കറിന്റെ മകന് വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിലാഷ് പിള്ള തിരക്കഥ എഴുതുന്നു. സെപ്തംബര്‍ 12 നാണ് ചിത്രത്തിന്റെ പൂജ. എരുമേലി ശ്രീധര്മ്മശാസ്താക്ഷേത്രത്തില്വച്ച് നടക്കുന്ന പൂജാച്ചടങ്ങില്വച്ച് ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്മെന്റും ഉണ്ടാകും. ഉണ്ണിമുകുനെ കൂടാതെ സൈജു കുറുപ്പാണ് ചിത്രത്തിലേയ്ക്ക് കാസ്റ്റ് ചെയ്യപ്പെട്ട മറ്റൊരു താരം.
ഉണ്ണിമുകുന്ദന്റെ കരിയറിലെ രണ്ട് വലിയ ചിത്രങ്ങളാണ് മല്ലുസിംഗും മാമാങ്കവും. മല്ലുസിംഗ് നിര്‍മ്മിച്ചത് ആന്റോ ജോസഫായിരുന്നു. മാമാങ്കത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും. ഇരുവരുടെയും സംയുക്ത സംരംഭത്തിലും ഉണ്ണിമുകുന്ദന് നായകന് ആകുന്നുവെന്ന പ്രത്യേകതയുണ്ട്. പ്രിയാ വേണുവും നീതു പിന്റോയുമാണ് നിര്‍മ്മാതാക്കള്‍.
Recent Comments