നവംബർ 25 ഒരു അന്തര്‍ദ്ദേശീയ ദിനമാണ്. ഓറഞ്ച് ദ വേള്‍ഡ് എന്നാണ് ആ ദിനം അറിയപ്പെടുന്നത്. വനിതകള്‍ക്ക് നേരെയുള്ള എല്ലാ ആക്രമണങ്ങളും അവസാനിപ്പിക്കാന്‍ ആ ദിനം ലക്ഷ്യമിടുന്നു. അത്തരമൊരു സ്ത്രീശാക്തീകരണം മുന്നില്‍ കണ്ടുകൊണ്ട് ജിനു ജെയിംസും മാത്‌സണ്‍ ബേബിയും ചേര്‍ന്ന് സംവിധാനം ചെയ്ത മ്യൂസിക്കല്‍ വീഡിയോയാണ് കനല്‍പ്പെണ്ണ്. നവംബർ 25ന് ഓറഞ്ച് മീഡിയയിലൂടെ അത് പ്രദര്‍ശനത്തിനെത്തും.
പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടി പിന്നീട് കൈവരിക്കുന്ന നേട്ടങ്ങളാണ് കനല്‍പ്പെണ്ണിന്റെ ഇതിവൃത്തം. ഐശ്വര്യ നമ്പ്യാരാണ് കനല്‍പ്പെണ്ണിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഥകളി, പടയണി തുടങ്ങിയ കേരളീയ കലാരൂപങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ മ്യൂസിക് വീഡിയോ അവതരിപ്പിക്കുന്നത്. ജെഫി ജോണ്‍, അനിത എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
അദ്ധ്യാപിക കൂടിയായ ലക്ഷ്മിയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് സായൂജ്യദാസാണ്. ഭൈരവിയാണ് ഇതിലെ ഗാനം ആലപിച്ചിരിക്കുന്നത്. പ്രശാന്ത് മാധവാണ് ഛായാഗ്രാഹകന്‍.
നിലവില്‍ ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ സൈബീരിയന്‍ കോളനി എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ് ജിനു ജെയിംസ്. സെക്കന്റ് ഷെഡ്യൂള്‍ ഡിസംബറില്‍ ആരംഭിക്കും.
Recent Comments