ധാക്കാ അന്തര്‍ദ്ദേശീയ ചലച്ചിത്ര മേളയില്‍ ഏഷ്യന്‍ മത്സര വിഭാഗത്തില്‍ മികച്ച നടനായി നടന് ജയസൂര്യ തെരഞ്ഞെടുക്കപ്പെട്ടു. സണ്ണി എന്ന ചലച്ചിത്രത്തിലെ മികച്ച പ്രകടനമാണ് ജയസൂര്യയെ ഈ നേട്ടത്തിന് അര്‍ഹനാക്കിയത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരം ഫിലിം ഫെസ്റ്റിവല്‍ അധികൃതര്‍ ചിത്രത്തിന്റെ സംവിധായകന് രഞ്ജിത്ത് ശങ്കറിനെ ഫോണ്‍ വഴി അറിയിക്കുകയായിരുന്നു.
ധാക്കാ ഫിലിം ഫെസ്റ്റിവല്‍: മികച്ച നടന് ജയസൂര്യ
