നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധി തുറന്നു. കല്ലറയിൽ ഇരിക്കുന്ന രീതിയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഭസ്മവും പൂജാദ്രവ്യങ്ങളും കല്ലറയിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന്റെ നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു. മൃതദേഹം ഗോപൻ സ്വാമിയുടേതാണോയെന്ന് കണ്ടെത്താൻ ശാസ്ത്രീയമായ പരിശോധന നടത്തും. പൊലീസ് ഇന്‍ക്വസ്റ്റ് നടപടിയിലേക്ക് കടന്നു.പോസ്റ്റ്മോർട്ടം മെഡിക്കല്‍ കോളജില്‍ നടത്തും .
പിതാവിനെ മക്കൾ സമാധി ഇരുത്തിയ സംഭവത്തിൽ കല്ലറ തുറക്കുവാൻ അനുമതി ലഭിച്ചതോടെയാണ് ഗോപൻ സ്വാമിയുടെ കല്ലറ തുറന്നത് .നിയമപോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തത്.
നെയ്യാറ്റിൻകര ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപന്റെ (മണിയൻ )ഭാര്യയും രണ്ടു മക്കളുമാണ് കല്ലറ തുറക്കണമെന്ന ആർടിഒ യുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് .ഹൈക്കോടതി കുടുംബത്തിന്റെ നിലപാടിനെതിനെതിരെ ഇന്നലെ വിധി പുറപ്പെടുവിക്കുകയും ചെയ്തു. കല്ലറ തുറക്കുന്നത് അനേഷണത്തിന്റെ ഭാഗമാണെന്നും എങ്ങനെ ഗോപൻ മരിച്ചത് എന്നറിയേണ്ടതുണ്ടെന്നും ജസ്റ്റിസ് സി എസ ഡയസ് ഉത്തരവിട്ടു.മരണ സർട്ടിഫിക്കറ്റില്ലെങ്കിൽ അസ്വാഭാവിക മരണമായി കണക്കാകുമെന്നാണ് വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത് .
ഈ വിധിയോടെ വ്യക്തി വിശ്വാസങ്ങളും ആചാരങ്ങളുമല്ല.പകരം നിയമസംവിധാനങ്ങൾക്കാണ് നാടിന്റെ ക്രമസമാധാന ചുമതലയെന്നാണ് വ്യക്തമാക്കിയത്
ആരായിരുന്നു സമാധിയായി എന്ന് പറയപ്പെടുന്ന ഗോപൻ സ്വാമി?
തിരുവനന്തപുരം പ്ലാവിളനെയ്ത്തുതൊഴിലാളിയായി ജീവിച്ച മണിയനാണ് പിന്നീട് അതിയന്നൂർ കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപൻ സ്വാമിയായത് .ഇരുപത് വര്‍ഷം മുമ്പ് കാവുവിളയിൽ സ്ഥലം വാങ്ങി വീട് വെച്ച് കുടുംബത്തോടൊപ്പം ജീവിതം തുടങ്ങി.വീടിനോട് ചേർന്ന് ഒരു ക്ഷേത്രവും നിർമ്മിച്ചു .ക്ഷേത്രത്തിനു പുറത്ത് അഞ്ചുവർഷം മുമ്പ് സമാധി പീഠവും ഒരുക്കുകയുണ്ടായി.ഇദ്ദേഹത്തിനു മൂന്നു ആൺ മക്കളാണ് .അതിൽ മൂത്ത മകൻ മരിച്ചു പോയി. പിന്നെയുള്ള രണ്ടു ആണ്മക്കളിൽ ഇളയ മകനായിരുന്നു ഗോപൻ സ്വാമിയെ പൂജകളിലും മറ്റും സഹായിച്ചിരുന്നത്. ഏതാനും മാസങ്ങളായി പുറത്തിറങ്ങാൻ പറ്റാതെ കഴിയാത്ത വിധം കിടപ്പിലായിരുന്നു. സുഖമില്ലാതെയായി രണ്ടു മൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഗോപൻ സ്വാമിയേ ആശുപത്രിയിലേക്ക് കൊണ്ട് പോയി.ജനുവരി ഒമ്പത് മുതൽ അച്ഛൻ സമാധിയായിയെന്നാണ് മകന്റെ മൊഴി. അച്ഛൻ സ്വയം നടന്നുവന്ന് സമാധി പീഠത്തിൽ ഇരുന്നുയെന്നാണ് വിശദീകരണം .കിടപ്പിലായിരുന്നു ഗോപൻ സ്വാമി എങ്ങനെ സമാധി പീഠത്തിൽ കയറിയിരുന്നു എന്ന സംശയമാണ് അനേഷണത്തിലേക്ക് എത്തിയത്.ഒപ്പം മക്കളുടെ മൊഴികളിലെ പൊരുത്തക്കേടുകളും അയൽവാസികളുടെ മൊഴികളും ഗോപൻ സ്വാമിയുടെ മരണം അസ്വാഭാവികമായി മാറുകയായിരുന്നു.
ഗോപൻസ്വാമിയെ (69) കാണ്മാനില്ലെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് തിങ്കളാഴ്ച സബ് കലക്ടറുടെ സാന്നിധ്യത്തിൽ സമാധി തുറന്ന് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. എന്നാൽ കുടുംബത്തിന്റെയും ചില ഹൈന്ദവ സംഘടനകളുടെയും എതിർപ്പിനെത്തുടർന്ന് പൊലീസ് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അതിനിടെയാണ് സമാധി തുറക്കാനുള്ള നീക്കത്തിനെതിരെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.
കല്ലറയിലെ മൃതദേഹം
ഇരിക്കുന്ന നിലയിലാണ് സമാധി സ്ഥലത്തു നിന്നും മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഇന്‍ക്വസ്റ്റ് നടപടിയിലേക്ക് കടന്നു. പോസ്റ്റ്മോര്‍ട്ടം മെഡിക്കല്‍ കോളജില്‍ നടത്താന്‍ തീരുമാനമായി. കല്ലറയില്‍ ഭസ്മവും പൂജാ ദ്രവ്യങ്ങളും കണ്ടെത്തി. ആദ്യം മേല്‍ ഭാഗം മാത്രമാണ് പൊളിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരം അഴുകിയ നിലയിലാണ്. കഴുത്ത് വരെ ഭസ്മം ഇട്ടിരുന്നു
മൃതദേഹം അഴുകിയ നിലയിലാണെങ്കിൽ പോസ്റ്റ്മോർട്ടം സ്ഥലത്ത് തന്നെ നടത്തുമെന്നാണ് പൊലീസ് പറഞ്ഞത് . അഴുകിയിട്ടില്ലാത്തതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി . ഗോപൻ സ്വാമി സമാധി കേസിന്റെ മേല്‍നോട്ടം റൂറല്‍ എസ് പി കെ എസ് സുദര്‍ശനനാണ്.കല്ലറ തുറന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുവാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതോടെ ഗോപന് സ്വാമിയുടെ മകന് സനന്ദന്‍ പറഞ്ഞത് ഹൈന്ദവ സംഘടനകളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നാണ് .
Recent Comments