സംസ്ഥാന സർക്കാരിൻ്റെ സൗജന്യഓണക്കിറ്റ് വിതരണം തിങ്കളാഴ്ച(സെപ്തംബർ 9 ) ആരംഭിക്കും. ആറുലക്ഷം മഞ്ഞ കാർഡുടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻപിഐ (നോൺ പ്രയോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻ) കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ കാർഡ് ഉടമകൾക്കുമാണ് കിറ്റ്.കഴിഞ്ഞ കാലങ്ങളിലെ പോലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണ കിറ്റില്ല .ഭാഗികമായാണ് ഇന്നുമുതൽ കിറ്റുകൾ വിതരണം ചെയ്യുന്നത്
സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ എട്ടിന് തിരുവനന്തപുരം പേരൂർക്കട ബാപ്പുജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിച്ചു .
ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് സെപ്റ്റംബർ 10 മുതൽ ഉദ്യോഗസ്ഥർ കിറ്റുകൾ നേരിട്ട് എത്തിക്കും. ക്ഷേമസ്ഥാപനങ്ങളിൽ താമസിക്കുന്നവരിൽ 4 പേർക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം ചെയ്യുക. മുൻ വർഷങ്ങളിലേതുപോലെ സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് കിറ്റിലെ ഉൽപ്പന്നങ്ങൾ നിശ്ചയിച്ചിട്ടുള്ളത്.ദാരിദ്ര്യ രേഖയ്ക്കു കീഴിലുള്ള ബിപിഎൽ കാർഡ് ഉടമകൾക്ക് കിറ്റ് നൽകാത്തതിൽ വ്യാപക പ്രതിഷേധമുണ്ട് .
ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നിവയും തുണിസഞ്ചിയും ഉൾപ്പെടെ 14 ഇനങ്ങൾ ഉൾപ്പെടുന്നതാണ് ഓണക്കിറ്റ്. ഈ മാസം 14നകം വിതരണം പൂർത്തിയാക്കും.
Recent Comments