പി വി അൻവർ എംഎൽഎയുടെ ആരോപണത്തിൽ ആദ്യത്തെ നടപടി .ആരോപണ വിധേയനായ ഐപിഎസ് ഉദ്യോഗസ്ഥൻ സുജിത് ദാസിനെ സസ്പെന്റ് ചെയ്തു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആയിരുന്നു അദ്ദേഹം . സുജിത് ദാസിനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. സുജിത് ദാസിനെ സസ്പെന്റ് ചെയ്തത് അറിഞ്ഞ ഉടനെ ഒരു പുഴുക്കുത്ത് പുറത്തേക്ക് എന്ന് പി വി അൻവർ എംഎൽഎ ഫേസ്ബുക്കിൽ പോസ്റ്റിട്ടു.അതേസമയം പി വി അൻവർ എംഎൽഎ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച എ ഡി ജി പി എം ആർ അജിത്കുമാർ ഇപ്പോഴും സർവീസിൽ തുടരുകയാണ് .അജിത് കുമാറിനെതിരെയും സർക്കാർ അനേഷണം പ്രഖ്യാപിച്ചിട്ടുണ്ട് .
സുജിത് ദാസിനെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് പ്രാഥമികമായി അന്വേഷിക്കാൻ ഡി ഐ ജി അജിത ബീഗത്തെ ചുമതലപ്പെടുത്തിയിരുന്നു. അവർ നൽകിയ റിപ്പോർട്ടിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി. അതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഉത്തരവിട്ടത്. സുജിത്ത് ദാസിനെ സസ്പെൻഡ് ചെയ്ത വിവരം മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പേജിലും പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന കസ്റ്റംസ് യോഗത്തിലാണ് സുജിത്ത് ദാസിനെതിരെ അന്വേഷണത്തിന് തീരുമാനം എടുത്തത്. മരം മുറി പരാതി പിൻവലിക്കാൻ അൻവർ എംഎൽഎയോട് സുജിത് ദാസ് കെഞ്ചുന്ന ഓഡിയോ പുറത്തുവന്നിരുന്നു. എംഎൽഎയെ സ്വാധീനിക്കാൻ ശ്രമിച്ചത് ഗുരുതര അച്ചടക്ക ലംഘനമെന്നാണ് റിപ്പോർട്ട്. ഡി.ജി.പി എം.ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും മുൻ മലപ്പുറം എസ് പിയും, ഇപ്പോൾ പത്തനംതിട്ട എസ് പിയുമായ സുജിത് ദാസിനും എതിരെ കടുത്ത ആരോപണങ്ങളാണ് അൻവർ പത്ര സമ്മേളനത്തിൽ ഉന്നയിച്ചത്.
Recent Comments