അഞ്ചു ദിവസം കുടിവെള്ള വിതരണ തടസം നേരിട്ട തലസ്ഥാനത്ത് വീണ്ടും ജലവിതരണത്തില്‍ നിയന്ത്രണം. സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വെള്ളയമ്പലം മുതല്‍ തൈക്കാട് വരെ നീളുന്ന ആല്‍ത്തറ- മേട്ടുക്കട റോഡില്‍ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകള്‍ ചാര്‍ജ് ചെയ്യുകയും, പഴയ ബ്രാഞ്ച് ലൈനുകള്‍ പുതിയ പൈപ്പ് ലൈനുമായി കണക്ട് ചെയ്യുകയും ചെയ്യുന്ന ജോലികള്‍ നടക്കേണ്ടതുണ്ട്.
വ്യാഴാഴ്ച പകല്‍ 10 മണി മുതല്‍ രാത്രി 12 മണി വരെ വഴുതക്കാട്, ഉദാരശിരോമണി റോഡ്, പാലോട്ടുകോണം, സി.എസ്.എം. നഗര്‍, ശിശുവിഹാര്‍ ലൈന്‍, കോട്ടണ്‍ഹില്‍, ഇടപ്പഴിഞ്ഞി, കെ. അനിരുദ്ധന് റോഡ്, ഇറക്കം റോഡ്, മേട്ടുക്കട, വലിയശാല, തൈക്കാട് എന്നീ പ്രദേശങ്ങളില്‍ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
Recent Comments