സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കേണ്ടതില്ലെന്ന് പരിശീലകനായ ഗൗതം ഗംഭീര്‍. ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേയ്ക്ക് രണ്ട് താരങ്ങള്‍ തമ്മിലാണ് മത്സരമെന്നും സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കേണ്ടതില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി
ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20, ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. എന്നാല്‍ മുതിര്‍ന്ന താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ തുടങ്ങിയവര്‍ക്ക് വിശ്രമം അനുവദിക്കാന്‍ പരിശീലകന് ഗൗതം ഗംഭീര്‍ തയ്യാറല്ലെന്നാണ് സൂചന. മൂന്ന് താരങ്ങളും പരമ്പരയില്‍ നിന്ന് വിശ്രമം ആവശ്യപ്പെട്ടിരുന്നു. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ഏകദിന മത്സരങ്ങള്‍ക്ക് വേണമെന്നാണ് ഗംഭീറിന്റെ നിലപാട്.
ഏകദിന ടീമില്‍ രവീന്ദ്ര ജഡേജയുടെ സ്ഥാനം ഭീഷണിയിലാണ്. അക്സര്‍ പട്ടേലിന് പകരക്കാരനായി പരിഗണിക്കാനാണ് നീക്കം. ട്വന്റി 20 പരമ്പരയില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവരിലൊരാള്‍ നായകനായേക്കും. ശുഭ്മന്‍ ഗില്ലാവും ഉപനായകനാകുക. സിംബാബ്വെ പരമ്പര കളിച്ച ടീമില്‍ നിന്നും ചില താരങ്ങളും ട്വന്റി 20 ടീമിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Recent Comments