കഴിഞ്ഞ ആഴ്ചത്തെ ബാര്‍ക് റേറ്റിങ് റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ വാര്‍ത്താ ഏഷ്യാനെറ്റിനു വന്‍ തിരിച്ചടി. ബാര്‍ക് റിപ്പോര്‍ട്ട് പ്രകാരം ഏഷ്യാനെറ്റ് ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. ചരിത്രത്തിലാദ്യമായാണ് ഏഷ്യാനെറ്റിനു ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്. ബാര്‍ക്ക് എന്നാല്‍ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നാണ്.
ഏഷ്യാനെറ്റിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാം സ്ഥാനം നേടിയത് മറ്റൊരു വാര്‍ത്താ ചാനലായ 24 ന്യൂസ് ചാനലാണ്. നാലു ശതമാനം വ്യത്യാസമാണ് ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മിലുള്ളത്. ചാനലുകളുടെ റേറ്റിങ്ങ് താഴെപ്പറയുന്ന ക്രമത്തിലാണ് ഓരോ ചാനലുകളുടെ സ്ഥാനം.
ഒന്ന് -24 ന്യൂസ്
രണ്ട് -ഏഷ്യാനെറ്റ്
മൂന്ന് -റിപ്പോര്‍ട്ടര്‍ ടിവി
നാല് -മനോരമ ന്യൂസ്
അഞ്ച് -മാതൃഭൂമി ന്യൂസ്
ആറ് -കൈരളി ന്യൂസ്
ഏഴ് -ന്യൂസ് 18 കേരളം
എട്ട് -ജനം ടിവി
ഒമ്പത് -മീഡിയ വണ്‍
ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (BARC) ഇന്ത്യ, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ (IBDF), പരസ്യദാതാക്കള്‍ (ISA), പരസ്യ-മാധ്യമ ഏജന്‍സികള്‍ (AAAI) എന്നിവയെ പ്രതിനിധീകരിക്കുന്ന ഒരു സംയുക്ത വ്യവസായ സ്ഥാപനമാണ് റേറ്റിങ്ങ് നിശ്ചയിക്കുന്നത്.
ബാര്‍ക്ക് റേറ്റിങ് പ്രകാരം ഓരോ വാര്‍ത്താ ചാനലുകള്‍ക്കും കിട്ടിയ പോയിന്റുകള്‍ താഴെപ്പറയുന്ന പ്രകാരമാണ്. 24 ന്യൂസിന് 150.31 ശതമാനവും ഏഷ്യാനെറ്റിന് 146.68 ശതമാനവും റിപ്പോര്‍ട്ടര്‍ ടി വി 116.31 ശതമാനവും മനോരമ ന്യൂസ് 77.44; മാതൃഭൂമി ന്യൂസ് 71.63; കൈരളി 25.94; ന്യൂസ് 18 കേരളം 24.01, ജനം ടിവി 20.61, മീഡിയ വണ്‍ 14.73 പോയിന്റുകളാണ്. ഈ ആഴ്ച നേട്ടമുണ്ടാക്കിയ ചാനല്‍ 24 ന്യൂസ്, റിപ്പോര്‍ട്ടര്‍ ടിവി എന്നിവ. തിരിച്ചടി നേരിട്ട ചാനലുകള്‍ ഏഷ്യാനെറ്റ്, ജനം ടിവി എന്നിവയും. മറ്റുള്ളവ ഏതാണ്ട് സ്ഥിരത നിലനിര്‍ത്തുന്ന ചാനലുകളാണ്.
തെരെഞ്ഞെടുപ്പ്, ദുരന്തം ഉള്‍പ്പെടെ പ്രധാനപ്പെട്ട സംഭവങ്ങള്‍ വരുമ്പോള്‍ ഏഷ്യാനെറ്റിന്റെ പ്രധാന പരസ്യ വാചകമാണ് തൊട്ടടുത്ത ചാനലുകളെക്കാള്‍ ബഹുദൂരം മുന്നില്‍ എന്ന്. ആ പരസ്യ വാചകത്തിനാണിപ്പോള് തിരിച്ചടി നേരിട്ടത്. നമ്പര്‍ വണ്‍ ചാനല്‍ എന്ന അവസ്ഥ എഷ്യാനെറ്റിനു ഇപ്പോള്‍ കൈമോശം വന്നിരിക്കുന്നു. എന്തായിരിക്കും ഏഷ്യാനെറ്റിനു സംഭവിച്ചത്? സിപിഎമ്മിന്റെ കാപ്സ്യൂള്‍ ആണോ ബിജെപിയുടെ വിരുദ്ധ പ്രചാരണമാണോ ഇതിനു കാരണം.
ലോകത്തിലെ ഏറ്റവും വലിയ ടെലിവിഷന്‍ മെഷര്‍മെന്റ് സയന്‍സ് വ്യവസായ സ്ഥാപനമാണ് ബാര്‍ക്ക് .ടിവി ചാനലുകളുടെ വ്യൂവര്‍ഷിപ്പ് അളക്കാന്‍ ഓഡിയോ വാട്ടര്‍മാര്‍ക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു, ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് റേറ്റിങ് നിശ്ചയിക്കുന്നത്.
2010-ലാണ് ബാര്‍ക്ക് സ്ഥാപിതമായത്. ഇന്ത്യയിലെ മുംബൈയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ബാര്‍ക്ക് സി ഇ ഒ നകുല്‍ ചോപ്രയാണ്.
ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (BARC) ഇന്ത്യ, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ (IBDF), പരസ്യദാതാക്കള്‍ (ISA), പരസ്യ-മാധ്യമ ഏജന്‍സികള്‍ (AAAI) എന്നിവയെ പ്രതിനിധീകരിക്കുന്ന ഒരു സംയുക്ത വ്യവസായ സ്ഥാപനമാണ്. ലോകത്തിലെ ഏറ്റവും വലിയ ടെലിവിഷന്‍ മെഷര്‍മെന്റ് സയന്‍സ് വ്യവസായ സ്ഥാപനമാണിത്.
210 ദശലക്ഷത്തിലധികം ടിവി കുടുംബങ്ങളുടെ (891 ദശലക്ഷം ടിവി കാഴ്ചക്കാര്‍) വ്യൂവര്‍ഷിപ്പ് ശീലങ്ങള്‍ വിശകലനം ചെയ്തതാണ് റേറ്റിങ് നിശ്ചയിക്കുന്നത്. ഇത് ലോകത്തിലെ ഏറ്റവും വലിയ ടെലിവിഷന്‍ പ്രേക്ഷകരുടെ അളവെടുപ്പ് സേവനമാക്കി മാറ്റുന്നു. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വേറെ വരെ റേറ്റിങ് പരിശോധിക്കാറുണ്ട്. കേരളത്തില്‍ വാര്‍ത്ത ചാനലുകള്‍ക്കൊപ്പം എന്റര്‍ടൈമെന്റ് ചാനലുകളുടെയും റേറ്റിങ് വിലയിരുത്താറുണ്ട്. ബാര്‍ക്ക് നല്കുന്ന റേറ്റിങ് പ്രകാരമാണ് പരസ്യങ്ങള്‍ കിട്ടുന്നത്.
Recent Comments