രാമലീലയുടെ വിജയത്തിനു ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിലെ തൃപ്പൂണിത്തുറ കളിക്കോട്ട പാലസ്സില്‍ ആരംഭിച്ചു. ആദ്യ ഷോട്ടില്‍ ദിലീപ് അഭിനയിച്ചതോടെയാണ് ചിത്രീകരണത്തിന് തുടക്കമായത്.
അജിത് വിനായകാ ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.
ലക്ഷ്യം നേടാനായി ഇറങ്ങിത്തിരിക്കുന്ന ഒരു യുവാവിന്റെ യാത്ര. പൂര്‍ണ്ണമായും ഉദ്വേഗഭരിതത്തോടെ അവതരിപ്പിക്കുകയാണ്. ജേര്‍ണി കം ത്രില്ലറാണ് ചിത്രം. ഉദയ് കൃഷ്ണയുടേതാണ് തിരക്കഥ.
പ്രശസ്ത ബോളിവുഡ് താരം തമന്നയാണ് നായിക. ഇന്ത്യയിലെ വന്‍കിട ഭാഷകളിലെ അഭിനേതാക്കള്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബോളിവുഡ്ഡിലെ അഞ്ചു പ്രമുഖ വില്ലന്മാര് ഈ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നാണ് സംവിധായകന് അരുണ്‍ ഗോപി പറഞ്ഞത്. ഡിനോമോറിയോയുടെ സാന്നിദ്ധ്യം ഈ ചിത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കൊച്ചി, യു.പി, ജാര്‍ഖണ്ഡ്, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം.
സംഗീതം സാം സി.എസ്., ഷാജികുമാര്‍ ഛായാഗ്രഹണവും വിവേക് ഹര്ഷന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം സുഭാഷ് കരുണ്‍. മേക്കപ്പ് രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യൂം ഡിസൈനര്‍ പ്രവീണ്‍ വര്‍മ്മ, അസ്സോസ്സിയേറ്റ് ഡയറക്ടര്‍ പ്രകാശ് ആര്. നായര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ രതീഷ് പാലോട്,
പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്സ് ഷിഹാബ് വെണ്ണല, ആന്റണി കുട്ടമ്പുഴ. പി.ആര്.ഒ. വാഴൂര്‍ ജോസ്, ഫോട്ടോ രാംദാസ് മാത്തൂര്‍.
Recent Comments