പുഷ്പ എന്ന ബ്ലോക്ക് ബസ്റ്റര്‍ ചലച്ചിത്രം തെലുങ്ക് സിനിമയ്ക്കും അല്ലു അര്‍ജുന്റെ കറിയറിനും വന്‍ വഴിതിരിവായി മാറിയിരിക്കുകയാണ്. പ്രതിസന്ധികള്‍ക്കിടയിലും പാന്‍ ഇന്ത്യ ലെവലില്‍ 342 കോടി കളക്ഷന്‍ നേടുന്ന ഏക ചിത്രമായി മാറി പുഷ്പ. സുകുമാര്‍ സംവിധാനം ചെയ്ത
ചിത്രത്തിന്റെ വന്‍ വിജയം അല്ലു അര്‍ജുന്റെ താര മൂല്യത്തിന് പ്രകടമായ വര്‍ദ്ധനയാണ് നേടി കൊടുത്തിരിക്കുന്നത്.
അടുത്തതായി തമിഴ് സംവിധായകന് ആറ്റ്ലീയുടെ ചിത്രത്തിലാണ് അല്ലു അര്ജുന് അഭിനയിക്കാന്‍ പോകുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അല്ലുവിന് പ്രതിഫലമായി 100 കോടിയാണ് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തതെന്നറിയുന്നു.