ഇന്നലെ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് (2025) പ്രസംഗത്തിൽ ആദായ നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. എന്താണ് യാഥാർഥ്യം?
ഇന്ന് പുതിയ ആദായ നികുതി വ്യവസ്ഥയിൽ മാറ്റങ്ങൾ വന്നതോടെയാണ് ഒരു കാര്യം ബോധ്യപ്പെട്ടത്.നാലുലക്ഷം രൂപ വാർഷിക്ക്ആ വരുമാനമുള്ളവർക്ക് മാത്രമാണ് നികുതി പൂജ്യമായിട്ടുള്ളത് ..അതേസമയം 4 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് 5% നികുതിയും , 8 ലക്ഷം മുതൽ 12 ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർക്ക് 10% നികുതിയും അടക്കണം .12ലക്ഷം മുതൽ 16 ലക്ഷം രൂപ വരെ 15%നികുതിയും , 16ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ 20%നികുതിയും , 20 ലക്ഷം 24 രൂപ. ലക്ഷംവരെ 25% നികുതിയും 24 ലക്ഷത്തിന് മുകളിൽ 30% നികുതിയുമാണ് .
12 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികൾ ആദായനികുതി അടയ്ക്കേണ്ടതില്ലെന്ന പ്രഖ്യാപനമാണ് നിർമല സീതാരാമന്റെ ബജറ്റിലെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. കൂടാതെ, പുതിയ നികുതി സ്ലാബ് ഘടന പരിഷ്കരിച്ചതോടെ പൂജ്യം നികുതി സ്ലാബ് 0-3 ലക്ഷം രൂപയിൽ നിന്ന് 0-4 ലക്ഷം രൂപയായി നീട്ടി.അതായത് നാലു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് പൂജ്യം നികുതിയാണ് .
വാർഷിക വരുമാനം 12 ലക്ഷം രൂപയാണെങ്കിൽ നികുതിദായകർ നികുതി അടയ്ക്കേണ്ടതില്ല എന്ന വ്യവസ്ഥ രാജ്യത്ത് ആശയക്കുഴപ്പത്തിനിടയാക്കി . ഇന്ന് (2 -2 -2025 ) ബജറ്റിൽ പ്രഖ്യാപിച്ച നിർദ്ദിഷ്ട നികുതി സ്ലാബ് മാറ്റങ്ങളിൽ, പുതുക്കിയ സ്ലാബ് ഘടന പ്രകാരം 4 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഈടാക്കില്ല.
12 ലക്ഷം രൂപ നികുതി രഹിതമാണെന്ന പ്രഖ്യാപനം സെക്ഷൻ 87 എ പ്രകാരമുള്ള റിബേറ്റിനെ സൂചിപ്പിക്കുന്നു. സ്ലാബുകൾ അനുസരിച്ച് നികുതി കണക്കാക്കുമ്പോൾ, റിബേറ്റ് അന്തിമ നികുതി ബാധ്യത പൂജ്യമാണെന്ന് ഉറപ്പാക്കുന്നു.നികുതി സ്ലാബുകൾ 4 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുമെന്നും അതിനനുസരിച്ച് നികുതി കണക്കാക്കുമെന്നാണ് വിദഗ്ധർ പറയുന്നത് .
Recent Comments