26-ാമത് കേരള അന്തര്‍ദ്ദേശീയ ചലച്ചിത്രമേള മാറ്റിവച്ചു. വര്‍ദ്ധിച്ചുവരുന്ന കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മേള മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. കോവിഡ് നിയന്ത്രണവിധേയമാകുന്ന സാഹചര്യത്തില്‍ മേള നടത്തും. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇത് സംബന്ധിച്ച വിവരം സിനിമ വകുപ്പ് മന്ത്രി കൂടിയായ സജി ചെറിയാനാണ് തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്.
ഫെബ്രുവരി 4-ാം തീയതി മുതലാണ് ചലച്ചിത്രമേള നടത്താനിരുന്നത്. സാധാരണഗതിയില്‍ ഡിസംബറിലാണ് ചലച്ചിത്രമേള അരങ്ങേറുന്നത്. ഇത്തവണ ഷോട്ട് ഫിലിം ഫെസ്റ്റിവലില്‍ ഡിസംബറില്‍ സംഘടിപ്പിച്ചതിന്റെ ഭാഗമായിട്ടാണ് ഫെബ്രുവരിയിലേയ്ക്ക് മാറ്റിവച്ചത്.
സംസ്ഥാന ചലച്ചിത്രമേള മാറ്റിവച്ചു
